പുൽപ്പള്ളി വേലിയമ്പത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
പുല്‍പ്പള്ളി: വാഹനാപകടത്തിൽ യുവാവ് മരിച്ചു.പുല്‍പ്പള്ളി ആനപ്പാറ പുത്തന്‍വീട് ഫിലിപ്പ് ഷൈനി ദമ്പതികളുടെ മകന്‍ കെനി ജോര്‍ജ്ജ് ഫിലിപ്പ് (25) ആണ് മരിച്ചത്. കെനി സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന ദോസ്ത് വാഹനവുമായി ഇടിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് വേലിയമ്പത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.കെനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു കെനി.