Sunday, January 5, 2025
Wayanad

വയനാട് ജില്ലയില്‍ 497 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.07

 

വയനാട് ജില്ലയില്‍ ഇന്ന് (15.08.21) 497 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 658 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.07 ആണ്. 496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86035 ആയി. 78585 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6616 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5123 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
കൽപ്പറ്റ 60, അമ്പലവയൽ 36, മുട്ടിൽ 34, മൂപ്പെനാട് 32, എടവക 30, മീനങ്ങാടി 25, മാനന്തവാടി, പടിഞ്ഞാറത്തറ, നൂൽപ്പുഴ, പൊഴുതന 21 വീതം, നെന്മേനി, പൂതാടി, ബത്തേരി 19 വീതം, പനമരം, വൈത്തിരി 16 വീതം, മേപ്പാടി, പുൽപ്പള്ളി 15 വീതം, തരിയോട്, തിരുനെല്ലി 13 വീതം, കണിയാമ്പറ്റ 12, വെള്ളമുണ്ട 10, മുള്ളൻകൊല്ലി 7, കോട്ടത്തറ, തവിഞ്ഞാൽ, വെങ്ങപ്പള്ളി 6 വീതം , തൊണ്ടർനാട് 3 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ മണിപ്പൂരിൽ നിന്നും എത്തിയ ഒരു ഇതര സംസ്ഥാനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

*658 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 42 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 616 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*1468 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.08.21) പുതുതായി നിരീക്ഷണത്തിലായത് 1468 പേരാണ്. 1453 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18648 പേര്‍. ഇന്ന് പുതുതായി 52 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2147 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 647284 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 622370 എണ്ണത്തിന്റെ ഫലം ലഭിച്ചു. 536335 പേര്‍ നെഗറ്റീവും 86035 പേര്‍ പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *