Sunday, January 5, 2025
Wayanad

വയനാട് ‍ജില്ലയിൽ 61 പേര്‍ക്ക് കൂടി കോവിഡ്; 153 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (14.12.20) 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 153 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13427 ആയി. 11454 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവില്‍ 1892 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1275 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി സ്വദേശികളായ 20 പേർ, വൈത്തിരി 7 പേർ, പൂതാടി 6 പേർ, ബത്തേരി, എടവക 4 പേർ വീതം, കൽപ്പറ്റ, കണിയാമ്പറ്റ, കോട്ടത്തറ 3 പേർ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട 2 പേർ വീതം, മുട്ടിൽ, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് രോഗബാധിതരായത്.

*154 പേര്‍ക്ക് രോഗമുക്തി*
മാനന്തവാടി സ്വദേശികളായ 11 പേർ, മൂപ്പൈനാട്, മേപ്പാടി, തരിയോട്, കണിയാമ്പറ്റ 8 പേർ വീതം, മുട്ടിൽ 7 പേർ, പുൽപ്പള്ളി 5 പേർ, മീനങ്ങാടി, ബത്തേരി, പടിഞ്ഞാറത്തറ, കൽപ്പറ്റ, പൂതാടി, വെങ്ങപ്പള്ളി, തവിഞ്ഞാൽ 4 പേർ വീതം, പനമരം, നെന്മേനി 3 പേർ വീതം, നൂൽപ്പുഴ, എടവക, പൊഴുതന, രണ്ടു പേർ വീതം, അമ്പലവയൽ, വെള്ളമുണ്ട, തൊണ്ടർനാട്, മുള്ളൻകൊല്ലി, തിരുനെല്ലി, വൈത്തിരി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, ഒരു എറണാകുളം സ്വദേശിയും, ഒരു കോഴിക്കോട് സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 50 പേരുമാണ് രോഗമുക്തരായത്.

*248 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.12) പുതുതായി നിരീക്ഷണത്തിലായത് 248 പേരാണ്. 393 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11362 പേര്‍. ഇന്ന് വന്ന 48 പേര്‍ ഉള്‍പ്പെടെ 631 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 393 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 186620 സാമ്പിളുകളില്‍ 186396 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 172969 നെഗറ്റീവും 13427 പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *