ട്രിപ്പിൾ ലോക്ഡൗൺ: മുള്ളൻകൊല്ലി അടച്ചു
മുള്ളന്‍കൊല്ലി ∙ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുള്ളന്‍കൊല്ലി പഞ്ചായത്ത് പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദേശം. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ രോഗികളുടെ എണ്ണവും രോഗവ്യാപനവും വര്‍ധിക്കുന്നതു കണക്കിലെടുത്താണ് തീരുമാനം.സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടും. അവശ്യസേവന വിഭാഗത്തിലുള്ള കടകളും സ്ഥാപനങ്ങളും മാത്രം തുറക്കും.
പഞ്ചായത്തിലെ മൂന്ന് സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച പെരിക്കല്ലൂരിലെ സിഎഫ്എല്‍ടിസിയില്‍ 74 പേര്‍ നിരീക്ഷണത്തിലുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കാര്യക്ഷമമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. വൈകുന്നേരങ്ങളില്‍ ആളുകള്‍ കൂട്ടമായി പുറത്തിറങ്ങി നടക്കുന്നതിനെതിരെ പൊലീസ് ജാഗ്രത വര്‍ധിപ്പിക്കാനും തീരുമാനിച്ചു.