ഇന്ന് കൽപ്പറ്റയിൽ 10 കോവിഡ് പോസിറ്റീവ്; ‘ അമ്പലവയൽ 20, മേപ്പാടിയിൽ 7 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
കൽപ്പറ്റയിൽ ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിലാണ് 10 പേർക്കും രോഗബാധ സ്ഥിരീകരിച്ചത്. ആറു പേർ കണിയാമ്പറ്റ സ്വദേശികളും, മൂന്ന് പേർ കൽപ്പറ്റ സ്വദേശികളും, ഒരാൾ മുട്ടിൽ സ്വദേശിയുമാണ്. 144 ആൻറിജൻ പരിശോധനയും 55 ആർ ടി പി സി ആർ പരിശോധനയും, 1 ട്രൂനാറ്റ് പരിശോധനയുമാണ് ഇന്ന് നടത്തിയത്. അമ്പലവയലിൽ 20 പേർക്കും മേപ്പാടിയിൽ ആൻറിജൻ പരിശോധനയിൽ ആറ് പേർക്കും ആർ.ടി.പി.സി. ആർ. പരിശോധനയിൽ ഒരാൾക്കു കോവിഡ് പോസിറ്റീവായി . പനമരത്ത് മൂന്ന് പേർക്കും പോസിറ്റീവാണ്.