കൊട്ടികലാശമില്ല: ആരവങ്ങൾ കുറച്ച് വയനാട്ടിലെ പരസ്യ പ്രചരണത്തിന് സമാപനം
കൽപ്പറ്റ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കലക്ടറുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിർദ്ദേശങ്ങൾ പാലിച്ചു ആൾക്കൂട്ടങ്ങളും ആരവങ്ങളും ഒഴിവാക്കിയാണ് പ്രചരണം അവസാനിച്ചത് .
പേരിനുപോലും കൊട്ടിക്കലാശം ഉണ്ടായിരുന്നില്ലെങ്കിലും പലയിടങ്ങളിലും ചെറിയതോതിൽ റോഡ് ഷോകൾ നടന്നു. പല പാർട്ടികളുടെയും സംസ്ഥാന നേതാക്കളുടെ സന്ദർശനവും പ്രചരണ പരിപാടികളും ഇന്നലെ അവസാനിച്ചിരുന്നു. സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തിയും വീട് കയറിയും ഉള്ള പ്രചരണം ആയിരുന്നു ഇത്തവണ കൂടുതലായും നടന്നത്. നാളെ നിശബ്ദ പ്രചാരണം അവസാനിച്ചാൽ മറ്റന്നാൾ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.