മെഡിക്കൽ കോളേജ്: സര്‍ക്കാര്‍ വയനാട്ടുകാരെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഐ.സി.ബാലകൃഷ്ണൻ
കല്‍പ്പറ്റ: ഡി എം വിംസ് ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചതോടെ സര്‍ക്കാര്‍ വയനാട്ടുകാരെ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍. മടക്കിമലയില്‍ സൗജന്യമായി ലഭിച്ച 50 ഏക്കര്‍ സ്ഥലത്ത് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണത്തിനായുള്ള പ്രാരംഭഫണ്ട് അടക്കം വകയിരുത്തി, തറക്കല്ലിട്ടതായിരുന്നു. അതിന് ശേഷം തിരഞ്ഞെടുപ്പ് വരികയും, എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് തന്നെ മെഡിക്കല്‍ കോളജ് പണിയുമെന്നായിരുന്നു അധികാരത്തിലെത്തിയതിന് ശേഷവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ പോകുമ്പോഴും മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് യാതൊന്നും ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഒടുവില്‍ ഡി എം വിംസ് ഏറ്റെടുക്കാനുള്ള നീക്കവും ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ വയനാട്ടുകാരെ വഞ്ചിക്കുകയും, കബളിപ്പിക്കുകയുമായിരുന്നു. സര്‍ക്കാരിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടു. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ മെഡിക്കല്‍ കോളജ് യാഥ ാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു