വാഹനാപകടത്തിൽ മരിച്ച അഭിജിത്തിന് നാടിൻ്റെ യാത്രാമൊഴി
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. തൃക്കൈപ്പറ്റ വെള്ളിത്തോട് സ്വദേശി മൂരിപ്പാറ അഭിജിത്ത് (16)ആണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെയായിരുന്നു ബൈക്കും ഗുഡ്സും കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഉടനെ തന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രവി,നിഷ ദമ്പതികളുടെ ഏക മകനാണ് മരിച്ച അഭിജിത്ത്. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. ബത്തേരി താലൂക്കാശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു.