Sunday, January 5, 2025
Wayanad

വയനാട് മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു;ചികിത്സാപിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

മാനന്തവാടി:മെഡിക്കൽ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവുജാതശിശു മരണപ്പെട്ടു.വാളാട് എടത്തന കോളനിയില്‍ താമസിച്ചുവരുന്ന വെള്ളമുണ്ട കോളിക്കണ്ടിവീട്ടില്‍ ബാലകൃഷ്ണന്‍-വിനീഷ ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്.വ്യാഴാഴ്ചയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശനിയാഴ്ച ഓപ്പറേഷനിലൂടെയാണ് കുട്ടിയെപുറത്തെടുത്തത്.എന്നാല്‍ ഓപ്പറേഷന്‍ നടത്തുന്നതിനുള്‍പ്പെടെ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയും അശ്രദ്ധയും കാരണമാണ് കുട്ടി മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.ആശുപത്രിസൂപ്രണ്ടിനും മാനന്തവാടി പോലീസിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *