Monday, January 6, 2025
Wayanad

വയനാട്ടിൽ 46 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 20 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 797 ആയി. ഇതില്‍ 414 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 383 പേരാണ് ചികിത്സയിലുള്ളത്. 364 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

മുണ്ടക്കുറ്റി ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ള 10 മുണ്ടക്കുറ്റി സ്വദേശികള്‍ (6 സ്ത്രീകളും 4 പുരുഷന്മാരും), പടിഞ്ഞാറത്തറ സ്വദേശികളുടെ സമ്പര്‍ക്കത്തിലുള്ള 2 മുണ്ടക്കുറ്റി സ്വദേശികള്‍,

വാളാട് സമ്പര്‍ക്കത്തിലുള്ള 26 പേര്‍- ഹോമിയോ ആശുപത്രി ജീവനക്കാരന്‍ (40) ഉള്‍പ്പെടെ 4 തൊണ്ടര്‍നാട് സ്വദേശികള്‍ (46, 30, 20), രണ്ട് വാളാട് സ്വദേശികള്‍ (45,19), ഒരു പേരിയ സ്വദേശി (32), ഒരു പടിഞ്ഞാറത്തറ സ്വദേശി (65), 10 തവിഞ്ഞാല്‍ സ്വദേശികള്‍, 8 എടവക സ്വദേശികള്‍,

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്ന പുല്‍പ്പള്ളി സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള മൂന്ന് പേരും (65, 60,11), മെഡിക്കല്‍ കോളേജില്‍ പോയി വന്ന രണ്ട് തവിഞ്ഞാല്‍ സ്വദേശികളും (47,14), ബത്തേരി സമ്പര്‍ക്കത്തിലുള്ള രണ്ട് ബത്തേരി സ്വദേശികള്‍ (21, 43), താമരശ്ശേരി പോയി വന്ന മകന്റെ സമ്പര്‍ക്കത്തിലുള്ള കെല്ലൂര്‍ സ്വദേശി (61) എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍.

20 പേര്‍ക്ക് രോഗമുക്തി

എട്ട് വാളാട് സ്വദേശികള്‍, 4 പയ്യമ്പള്ളി സ്വദേശികള്‍, 2 അമ്പലവയല്‍ സ്വദേശികള്‍, പേരിയ, പിലാക്കാവ്, മട്ടിലയം, തരിയോട് എന്നിവിടങ്ങളിലെ ഓരോരുത്തര്‍ വീതവും മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോ രോഗികളുമാണ് ഇന്ന് ഡിസ്ചാര്‍ജ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *