Thursday, January 23, 2025
Wayanad

വയനാട് ജില്ലയിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പൂട്ടി

ആറ് മാസത്തോളമായി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് എച്ച്.എസ്,മാനന്തവാടി ഒണ്ടയങ്ങാടി മോറിയമല, നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ ഹോസ്റ്റല്‍, ഓറിയന്റല്‍ കല്‍പ്പറ്റ, മീനങ്ങാടി ട്രൈബല്‍ ഹോസ്റ്റല്‍, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന സി.എഫ്.എല്‍.ടി.സി.സെന്ററുകളാണ് അടച്ച് പൂട്ടിയത്.

ജില്ലയില്‍ കാട്ടിക്കുളം കമ്യൂണിറ്റി ഹാള്‍ സുല്‍ത്താന്‍ ബത്തേരി അദ്ധ്യാപക പരിശീലന കേന്ദ്രം, മക്കിയാട് ധ്യാനകേന്ദ്രം, പുല്‍പ്പള്ളി സി.എസ്.സി. എന്നിവിട ങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.ഇതില്‍ മക്കിയാടുള്ള ധ്യാനകേന്ദ്രം പത്താം തീയ്യതി അടച്ച് പൂട്ടും.കോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.ടി.സി) ചികിത്സ ആദിവാസി കള്‍ക്കും ബി.പി.എല്‍. കാര്‍ക്കുംമാത്രമായി നിജപ്പെടുത്തുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് രോഗം വന്നാല്‍ വീടുകളില്‍ തന്നെ പരിചരണവും ചികിത്സയും തേടണം.

സി.എഫ്.എല്‍ .ടി .സി.കളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബെഡുകള്‍ തീരുന്ന മുറക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകം ബ്ലോക്കുകള്‍ സജ്ജീകരിക്കുന്നതിന്നാ വശ്യമായ നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *