Sunday, January 5, 2025
Wayanad

വയനാട് ജില്ലയില്‍ 923 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99

 

വയനാട് ജില്ലയില്‍ ഇന്ന് (04.09.21) 923 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 888 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101704 ആയി. 90061 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10337 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8587 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 91, നൂൽപ്പുഴ 81, മീനങ്ങാടി 66, അമ്പലവയൽ 63, ബത്തേരി 54, മേപ്പാടി 51, കൽപ്പറ്റ 50, പനമരം 43, നെന്മേനി, തവിഞ്ഞാൽ 37 വീതം, കോട്ടത്തറ, വെള്ളമുണ്ട 35 വീതം, തിരുനെല്ലി 31, വൈത്തിരി 30, മുട്ടിൽ 29, പൂതാടി 25, കണിയാമ്പറ്റ 24, തരിയോട്, വെങ്ങപ്പള്ളി 22 വീതം, എടവക 21, പടിഞ്ഞാറത്തറ 18, പൊഴുതന 16, മൂപ്പൈനാട് 14, പുൽപ്പള്ളി 13, തൊണ്ടർനാട് 10, മുള്ളൻകൊല്ലി 4 പേർക്കും ഒരു തൃശ്ശൂർ സ്വദേശിക്കും ആണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

*888 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 94 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 794 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*2375 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.09.21) പുതുതായി നിരീക്ഷണത്തിലായത് 2375 പേരാണ്. 1928 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 25420 പേര്‍. ഇന്ന് പുതുതായി 156 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4666 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 715274 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 701680 എണ്ണത്തിന്റെ ഫലം ലഭിച്ചു. 599976 പേര്‍ നെഗറ്റീവും 101704 പേര്‍ പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *