പറളിക്കുന്ന് കൊലപാതകം: തെളിവെടുപ്പ് നടത്തി
പറളിക്കുന്ന് കൊലപാതകം കേസിലെ ഒന്നാം പ്രതി ജംഷാൻ, രണ്ടാം പ്രതി ജസ്ന എന്നിവരെ സംഭവ സ്ഥലത്തെത്തിച്ച് ഇന്നലെ രാത്രി തെളിവെടുപ്പ് നടത്തി. 2 മിനിറ്റ് മാത്രമായിരുന്നു തെളിവെടുപ്പെന്ന് ആക്ഷൻ കമ്മറ്റി ആരോപിച്ചു. . രണ്ടാം പ്രതിയെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിയില്ലെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. . പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ഇതിനെതിരെ പ്രക്ഷോഭം തുടങ്ങാനുമാണ് ആക്ഷൻ കമ്മറ്റിയുടെ തീരുമാനം.