ഓരോ പൗരനും ശാക്തീകരിക്കപ്പെടണം; വിവേചനം പാടില്ലെന്ന് പ്രധാനമന്ത്രി
ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതിൽ വിവേചനം പാടില്ല. രാജ്യത്തെ ഓരോ പൗരനും ശാക്തീകരിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ഐക്യദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രതികരണത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
അടുത്ത വർഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കാനാകുമെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിൻ മൈത്രിയിൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകും. റോമിലുള്ള പ്രധാനമന്ത്രി യു എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി ചർച്ച നടത്തി.