Sunday, April 13, 2025
Top News

ഉത്തരാഖണ്ഡിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു

ഉത്തരാഖണ്ഡിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ ഒന്നും അറിയാനായിട്ടില്ലെന്ന് കുമയോൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നിലേഷ് ആനന്ദ് ഭാർനെ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *