ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് പുറപ്പെടാന്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ല
അബുദബി: ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് പുറപ്പെടാന്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നിലവിലെ വിവരമനുസരിച്ച് കുട്ടികള്‍ക്ക് ടെസ്റ്റ് വേണ്ടെന്നും എന്നാല്‍, മാറ്റങ്ങള്‍ അറിയാന്‍ തങ്ങളുടെ വെബ്‌സൈറ്റ് ഇടക്കിടെ പരിശോധിക്കണമെന്നും വിമാനക്കമ്പനി അറിയിച്ചു.
അബുദബി, ദുബൈ, ഷാര്‍ജ നഗരങ്ങളിലേക്ക് പുറപ്പെടാന്‍ സര്‍ക്കാര്‍ അംഗീകൃത ലാബില്‍ നിന്നുള്ള പി സി ആര്‍ ടെസ്റ്റ് ആണ് വേണ്ടത്. പുറപ്പെടുന്ന സമയം ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച് 96 മണിക്കൂര്‍ പിന്നിടരുത്.
വന്ദേഭാരത് മിഷന്റെയും ചാര്‍ട്ടേഡ് വിമാനങ്ങളിലും ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ യു എ ഇയിലേക്ക് പുറപ്പെടുന്നുണ്ട്. ഇങ്ങനെ നിരവധി പേരാണ് യു എ ഇയില്‍ എത്തിയത്