സൈഡസ് കാലിയയുടെ മൂന്ന് ഡോസ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി
സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തു. സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്‌സിന് 66.6 ശതമാനം ഫലപ്രാപ്തിയാണ്
മൂന്ന് ഡോസ് വാക്‌സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മില്ലി ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്‌സിനും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷമാകും രണ്ട് ഡോസ് വാക്‌സിനേഷന് അനുമതി നൽകുക
നിലവിൽ രാജ്യത്ത് അഞ്ച് കൊവിഡ് വാക്‌സിനുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. കൊവിഷീൽഡ്, കൊവാക്‌സിൻ, സ്പുട്‌നിക് വി, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്‌സിനുകൾക്കാണ് അനുമതി.