Thursday, October 17, 2024
HealthTop News

ആരോഗ്യത്തിന് ഗുണം ചെയ്യണമെങ്കില്‍ പഴങ്ങള്‍ ഈ സമയങ്ങളില്‍ കഴിക്കണം

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാനും ഭാരം കുറയ്ക്കാനുമൊക്കെ പലപ്പോഴും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നവരാണ് നാം. പഴങ്ങള്‍ കഴിച്ചാല്‍ മാത്രം പോര. അതിന് കൃത്യമായ സമയവും അളവുമൊക്കെയുണ്ട്.

സാധാരണ ഭക്ഷണം കഴിക്കുന്നതും പഴം കഴിക്കുന്നതും തമ്മില്‍ ഇടവേള ആവശ്യമാണെന്ന് ആയുര്‍വ്വേദം പറയുന്നു. കാരണം രണ്ടും ദഹനപ്രക്രിയയില്‍ വ്യത്യസ്ത ഫലമാണ് ചെയ്യുക. ഭക്ഷണത്തിന്റെ കൂടെ പഴം കഴിച്ചാല്‍ ആദ്യം പഴമാണ് ദഹിക്കപ്പെടുക. ഇത് ഭക്ഷണം ദഹിക്കപ്പെടാതിരിക്കുകയും ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യാതിരിക്കുന്ന അവസ്ഥയുമുണ്ടാകുന്നു.

ഭക്ഷണം കഴിച്ച് ചുരുങ്ങിയത് അര മണിക്കൂറിന് ശേഷമാണ് പഴം കഴിക്കേണ്ടത്. അതുപോലെ രാത്രി പഴം കഴിച്ചയുടനെ കിടക്കുകയും ചെയ്യരുത്. വൈകുന്നേര സമയം പഴം കഴിക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published.