Thursday, April 10, 2025
Top News

അടുത്ത അഞ്ച് ദിവസം കേരളത്തിലും തമിഴ്‌ നാട്ടിലും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

 

അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). വടക്കുകിഴക്കൻ കാറ്റ് തമിഴ്നാട് തീരം വഴി പ്രവേശിക്കുന്നതിനാൽ തമിഴ്നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത രണ്ട് ദിവസങ്ങളിൽ മഴ കനക്കുമെന്നും ഐഎംഡി പ്രവചിക്കുന്നു.

വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഫലമായി ജമ്മു കശ്മീർ ലഡാക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖല, മുസഫറാബാദ് എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സാന്നിധ്യം മൂലം ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലും വരുന്ന മൂന്ന് ദിവസങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *