നിയന്ത്രണങ്ങൾ ഒഴിവാക്കി വ്യാപാരമേഖല തടസ്സം കൂടാതെ പ്രവർത്തിക്കാൻ അനുവദിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം: വ്യാപാര മേഖലയിൽ തുടർന്നുവരുന്ന നിയന്ത്രണങ്ങൾ അടിയന്തരമായി പിൻവലിച്ച് സുഗമമായി വ്യാപാരം നടത്താൻ സർക്കാർ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ യോഗം ഓൺലൈനിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
മെയ് 8 മുതൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഏകദേശം ഒരു മാസം ആകുന്നു. 2 വെള്ളപ്പൊക്കം ,2 ലോക്ക് ഡൗൺ വ്യാപാരമേഖല നശിച്ചു.സർക്കാരിനു ലഭിക്കേണ്ട GST ഗണ്യമായി കുറഞ്ഞു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു നിരവധി വ്യാപാര സ്ഥാപനങ്ങൾ പൂട്ടിപ്പോയി അനവധി വ്യാപാരികൾ ആത്മഹത്യ ചെയ്തു.
ബാങ്ക് ലോൺ അടയ്ക്കാൻ കഴിയാതെ വ്യാപാരികൾ കടക്കെണിയിലായി. ബാങ്ക് ലോൺ മുടക്കം വരുത്തിയതിനാൽ ഇനി ബാങ്ക് ലോൺ കിട്ടാത്ത അവസ്ഥയായി. സർക്കാരിന്റെ യാതൊരു വിധ സഹായങ്ങളും ലഭിക്കാത്ത വിഭാഗം വ്യാപാരികൾ ആയതിനാൽ നിയന്ത്രണങ്ങളിൽ അയവു വരുത്തി എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കാർഷിക മേഖലയെക്കാൾ കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയാണ് വ്യാപാരമേഖല സർക്കാരിന് ഏറ്റവും കൂടുതൽ നികുതി ലഭിക്കുന്നത് ഈ മേഖലയിൽ നിന്നാണ് നിരന്തരം വ്യാപാരമേഖല അടയ്ക്കുന്നത് രാജ്യത്തിനും, വ്യാപാരികൾക്കും, തൊഴിലാളികൾക്കും നഷ്ടം സംഭവിക്കും.
വിദേശരാജ്യങ്ങൾ ചെയ്യുന്നതുപോലെ രണ്ട് മീറ്റർ അകലം പാലിച്ച് കടയിൽ വന്ന സാധനങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കളെ അനുവദിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ട് നാളെ മുതൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, ജനറൽ സെക്രട്ടറി വൈ. വിജയൻ ട്രഷറർ ധനീഷ് ചന്ദ്രൻ, വെള്ളറട രാജേന്ദ്രൻ, ജോഷി ബാസു, പാലോട് കുട്ടപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു.