Tuesday, April 15, 2025
Sports

‘പരിചയസമ്പത്ത് ഏഷ്യയിൽ വിനിയോഗിക്കാനുള്ള സമയമായെന്ന് ക്രിസ്റ്റ്യാനോ’; വരവ് വൻ നേട്ടങ്ങൾ കൊയ്യുമെന്ന് അൽ നസർ ക്ലബ്

അറേബ്യയിലെ പ്രോ ലീഗ് ക്ലബായ അല്‍–നസര്‍ എഫ്സിയുമായി കരാറൊപ്പിട്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ് തന്നെയാണ് പുറത്തുവിട്ടത്. ചരിത്രം പിറക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് വൻ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിന് ക്ലബിനു മാത്രമല്ല, സൗദി ലീഗിനും രാജ്യത്തിനും വരാനിരിക്കുന്ന തലമുറകൾക്കും എല്ലാ യുവതീയുവാക്കൾക്കും ഏറ്റവും മികച്ചവരാകാൻ പ്രചോദനമേകുമെന്ന് തീർച്ചയെന്ന് അൽ നസർ ക്ലബ് ട്വീറ്റ് ചെയ്‌തു. പുതിയ ഫുട്ബോള്‍ ലീഗിനെ ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നതെന്ന് റൊണാള്‍ഡോയും പ്രതികരിച്ചു.

‘ചരിത്രം പിറക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് വൻ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിന് ക്ലബിനു മാത്രമല്ല, സൗദി ലീഗിനും രാജ്യത്തിനും വരാനിരിക്കുന്ന തലമുറകൾക്കും എല്ലാ യുവതീയുവാക്കൾക്കും ഏറ്റവും മികച്ചവരാകാൻ പ്രചോദനമേകുമെന്ന് തീർച്ച. പുതിയ വീട്ടിലേക്ക് സ്വാഗതം ക്രിസ്റ്റ്യാനോ…’’ – ക്ലബ് ട്വീറ്റ് ചെയ്തു.

‘യൂറോപ്യൻ ഫുട്ബോളിൽ ഞാൻ ലക്ഷ്യമിട്ടതൊക്കെയും നേടിയെടുത്തു. ഇനി എന്റെ പരിചയസമ്പത്ത് ഏഷ്യയിൽ വിനിയോഗിക്കാനുള്ള സമയമാണെന്നു കരുതുന്നു. പുതിയ ടീമംഗങ്ങൾക്കൊപ്പം ചേരുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവർക്കൊപ്പം ടീമിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനും’ – റൊണാൾഡോ പ്രസ്താവനയിൽ അറിയിച്ചു.

‘‘പുതിയൊരു ചരിത്രം എഴുതുന്നു എന്നതിനപ്പുറമാണ് ഈ കരാർ. ലോകത്തെ എല്ലാ കായിക താരങ്ങൾക്കും യുവാക്കൾക്കും അനുകരണീയ മാതൃകയാണ് ഈ താരം. അൽ നസറിലേക്കുള്ള അദ്ദേഹത്തിന്റെ വരവിലൂടെ ക്ലബിനായും സൗദി കായിക മേഖലയ്ക്കായും വരും തലമുറകൾക്കായും നാം വൻ നേട്ടങ്ങൾ കൊയ്യും’ – അൽ നസർ ചെയർമാൻ മുസാലി അൽ മുവാമ്മർ പ്രതികരിച്ചു.

റെക്കോര്‍ഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 200 മില്യൻ യൂറോയിലധികമാണ് കരാർ തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് 1775 ഇന്ത്യൻ രൂപ! പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് റൊണാൾഡോയുടെ വരുമാനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടശേഷം ഫ്രീഏജന്റായിരുന്നു ക്രിസ്റ്റ്യാനോ.

Leave a Reply

Your email address will not be published. Required fields are marked *