ചെന്നൈക്ക് ടോസ്; നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിനയച്ചു
ദുബായ്: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് തിരഞ്ഞെടുത്തു.
ചെന്നൈ നിരയിൽ ഫാഫ് ഡുപ്ലെസി, ഇമ്രാൻ താഹിൽ, മോനു കുമാർ എന്നിവർക്കു പകരം ഷെയ്ൻ വാട്ട്സൺ, ലുങ്കി എൻഗിഡി, കരൺ ശർമ എന്നിവർ ഇടംപിടിച്ചു. കൊൽക്കത്ത നിരയിൽ പ്രസിത് കൃഷ്ണയ്ക്ക് പകരം റിങ്കു സിങ് കളിക്കും.
പഞ്ചാബിന്റെ അവിശ്വസനീയ കുതിപ്പോടെ തട്ട് കിട്ടിയത് കൊൽക്കത്തയ്ക്കാണ്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ചു ജയങ്ങളുണ്ടായിരുന്ന കൊൽക്കത്ത ഇപ്പോൾ 12 മത്സരങ്ങളിൽ നിന്ന് ആറു ജയങ്ങളുമായി അഞ്ചാം സ്ഥാനത്താണ്. കൊൽക്കത്തയെ മറികടന്ന് പഞ്ചാബ് നാലാം സ്ഥാനത്തേക്ക് കയറി.
10 പോയന്റുമായി ഹൈദരാബാദും രാജസ്ഥാനും കൊൽക്കത്തയ്ക്ക് പിന്നാലെയുണ്ട്. ടീമുകൾക്കെല്ലാം രണ്ടു മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനാൽ തന്നെ നെറ്റ് റൺറേറ്റും ഒരു പ്രധാന ഘടകമാകും