Monday, January 6, 2025
Sports

പാരാലിമ്പിക്‌സ് വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിനക്ക് വെള്ളി

 

പാരാലിമ്പിക്‌സ് വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഫൈനലിൽ ചൈനീസ് താരം ഷൗ യിംഗിനോടാണ് ഭവിന പരാജയപ്പെട്ടത്. 3-0ന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പരാജയം.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ഭവിനക്ക് തോൽവി പിണഞ്ഞിരുന്നു. ചൈനയുടെ മറ്റൊരു താരമായി ഷാംഗ് മിയാവോയെ പരാജയപ്പെടുത്തിയാണ് ഭവിന ഫൈനലിൽ പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *