ഫിറ്റ്‌നസ് ടെസ്റ്റ് പാസായി രോഹിത് ശർമ; വിൻഡീസിനെതിരായ പരമ്പരയിലുണ്ടാകും
ദക്ഷിണാഫ്രിക്കൻ പര്യടനം പരുക്കിനെ തുടർന്ന് നഷ്ടപ്പെട്ട രോഹിത് ശർമ തിരികെ ഇന്ത്യൻ ടീമിലേക്ക്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്ന രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ രോഹിത് ടീമിലുണ്ടാകും
ഇന്ത്യൻ ഏകദിന, ടി20 ടീമുകളുടെ നായകനാണ് രോഹിത് ശർമ. ദേശീയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുമായി രോഹിത് ഉടൻ കൂടിക്കാഴ്ച നടത്തും. വിൻസീഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച.