രണ്ടാം ദിനം റിസൾട്ട്: അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ വമ്പൻ ജയം
അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റ് നഷ്ടം. വിജയലക്ഷ്യമായ 49 റൺസ് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 7.4 ഓവറിൽ മറികടന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം പൂർത്തിയാകുന്നതിന് മുമ്പ് തന്നെയാണ് കളി പൂർത്തിയായത്. രോഹിത് ശർമ 25 റൺസുമായും ശുഭ്മാൻ ഗിൽ 15 റൺസുമായും പുറത്താകാതെ നിന്നു
ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേവലം 112 റൺസിന് ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ പുറത്തായി. ഒന്നാം ദിനം ഇന്ത്യ 3ന് 99 റൺസ് എന്ന നിലയിലാണ് അവസാനിപ്പിച്ചത്. രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യ ഓൾ ഔട്ടായി. 145 റൺസാണ് ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സിൽ കേവലം 81 റൺസിന് പുറത്തായതോടെ ഇന്ത്യക്ക് 49 റൺസിന്റെ വിജയലക്ഷ്യം വരികയായിരുന്നു. രണ്ടിന്നിംഗ്‌സിലുമായി 11 വിക്കറ്റുകൾ വീഴ്ത്തിയ അക്‌സർ പട്ടേലാണ് കൂടുതൽ അപകടകാരിയായത്. അശ്വിൻ ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി