Monday, January 6, 2025
Sports

മെഡല്‍ നേടാന്‍ കഴിഞ്ഞത് സംതൃപ്‌തി; നീരജ് ചോപ്രയുടെ ആദ്യ പ്രതികരണം

ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില വെള്ളി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജാവലിന്‍ താരം നീരജ് ചോപ്ര. ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരവും അ‌ഞ്ജു ബോബി ജോര്‍ജിന് ശേഷം മെഡല്‍ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യനുമെന്ന നേട്ടങ്ങളില്‍ നീരജ് ചോപ്ര ഇടംപിടിച്ചിരുന്നു. ഒറിഗോണില്‍ 88.13 മീറ്റര്‍ ദൂരം മറികടന്നാണ് നീരജിന്‍റെ വെള്ളിത്തിളക്കം. 

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. 2003ലെ പാരീസ് ലോക ചാമ്പ്യന്‍ഷിപ്പിലെ ലോംഗ് ജംപില്‍ വെങ്കലമെഡൽ നേടിയ മലയാളി താരം അഞ്ജു ബോബി ജോര്‍ജ് മാത്രമായിരുന്നു ഇതിന് മുന്‍പ് മെഡൽ നേടിയ ഇന്ത്യന്‍ താരം. നിലവിലെ ലോക ചാമ്പ്യന്‍ ഗ്രാനഡയുടെ ആന്‍ഡേഴ്സൺ പീറ്റേഴ്സ് ആണ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 90.54 മീറ്റര്‍ ദൂരം പീറ്റേഴ്‌സ് കണ്ടെത്തി. ഒറിഗോണിലെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്‍റെ കന്നി ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *