Sunday, April 13, 2025
Sports

ടി20 ലോകകപ്പ് ഗ്രൂപ്പ് ക്രമം പ്രഖ്യാപിച്ച് ഐസിസി; ഇന്ത്യ-പാക് പോരാട്ടം ആദ്യ റൗണ്ടിൽ തന്നെ

 

ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ക്രമം ഐസിസി പ്രഖ്യാപിച്ചു. ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. യോഗ്യത തേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. പ്രാഥമിക റൗണ്ടിൽ 12 ടീമുകളാണ് കളിക്കുക

ശ്രീലങ്ക, അയർലാൻഡ്, നെതർലാൻഡ്, ബംഗ്ലാദേശ്, സ്‌കോട്ട്‌ലാൻഡ്, പാപുവ ന്യൂ ഗിനി, നമീബിയ, ഒമാൻ എന്നീ ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മത്സരിക്കുക. ഇവരിൽ നിന്ന് നാല് ടീമുകൾ പ്രാഥമിക റൗണ്ടിലെത്തും.

ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകൾ എന്നിങ്ങനെയാണുള്ളത്.

ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകൾ എന്നിങ്ങനെയാണ്.

കൊവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഇന്ത്യയിൽ നിന്ന് ടൂർണമെന്റ് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *