ബൈക്കിൽ പറന്നെത്തി മാഡിസൺ, ഏറ്റുവാങ്ങി സഞ്ജുവും ചാഹലും; പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ
ഐപിഎൽ പതിനഞ്ചാം സീസണിൽ പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ബൈക്ക് സ്റ്റൻഡിംഗ് വീഡിയോയിലൂടെയാണ് രാജസ്ഥാൻ ജേഴ്‌സി അവതരിപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ ബൈക്ക് സ്റ്റണ്ട് പെർഫോമർ റോബി മാഡിസൺ, സഞ്ജു സാംസൺ, യുസ് വേന്ദ്ര ചാഹൽ എന്നിവരാണ് വീഡിയോയിലുള്ളത്
പിങ്ക് കളറുള്ള ജേഴ്‌സിയാണ് രാജസ്ഥാൻ കഴിഞ്ഞ സീസണുകളിൽ ഉപയോഗിച്ചിരുന്നതെങ്കിൽ ഇത്തവണ ലൈറ്റ് റെഡും നീലയും കലർന്ന ജേഴ്‌സിയാണ് അവതരിപ്പിച്ചിരിക്കുന്നത്.