Monday, April 14, 2025
MoviesSports

2021 ഐപിഎല്ലില്‍ ഒമ്പതാമത്തെ ഫ്രാഞ്ചൈസി വാങ്ങുന്നത് മോഹന്‍ലാലെന്ന് സൂചന

ദുബായ്: ജനലക്ഷങ്ങള്‍ ആരാധകരുള്ള മോഹന്‍ലാലിനെ കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട് പുറത്ത്. യുഎഇയില്‍ അരങ്ങേറിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടം കാണാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാലുമുണ്ടായിരുന്നു.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശത്തോടെ പോരാട്ടം വീക്ഷിച്ച മോഹന്‍ലാലിനെ ക്യാമറ കണ്ണുകളാണ് തിരഞ്ഞുപിടിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 2 വിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ചയാണ് താരം ദുബായിലേക്ക് പറന്നത്.

അതേസമയം താരം വേദിയില്‍ ഇടംപിടിച്ചപ്പോള്‍ ഐപിഎല്ലുമായി കൂടുതല്‍ അടുക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നു. 2021 ഐപിഎല്ലില്‍ ഒമ്പതാമത്തെ ഫ്രാഞ്ചൈസി വാങ്ങാന്‍ താരം ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ ഒമ്പതാം ഫ്രാഞ്ചൈസി ചേര്‍ക്കാനുള്ള പദ്ധതികള്‍ ബിസിസിഐ ഒരുക്കുന്നുവെന്നാണ് സൂചനകള്‍. ഒരു ടീമിനെക്കൂടെ ചേര്‍ത്ത് 14-ാം സീസണില്‍ ഒമ്പതാമത്തെ ടീമുകളെ അണിനിരത്താനാണ് നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ രണ്ട് ടീമുകളെ ഉള്‍പ്പെടുത്തി ആകെ ടീമുകളുടെ എണ്ണം 10 ആക്കി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *