ദേവ്ദത്ത് പടിക്കൽ 7.75 കോടിക്ക് രാജസ്ഥാനിൽ; ഡേവിഡ് വാർണറെ സ്വന്തമാക്കി ഡൽഹി
ഐപിഎൽ മെഗാ താരലേലം ബംഗളൂരുവിൽ നടക്കുന്നു. ഇന്ത്യൻ താരം ശിഖർ ധവാനാണ് ലേലത്തിൽ പോയ ആദ്യ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിംഗ്‌സ് ടീമിലെത്തിച്ചു. 6.25 കോടി രൂപക്ക് ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസിലെത്തി.
ക്വിന്റൺ ഡികോക്കിനെ 6.75 കോടി രൂപക്ക് ലക്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കി. ദേവ്ദത്ത് പടിക്കലിനായി രാജസ്ഥാൻ റോയൽസ് മുടക്കിയത് 7.75 കോടി രൂപയാണ്. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി
ഷിമ്രോൺ ഹേറ്റ്‌മെയർ 8.25 കോടിക്ക് രാജസ്ഥാൻ ടീമിലെത്തി. ജേസൺ ഹോൾഡർ 8.75 കോടിക്ക് ലക്‌നൗ സൂപ്പർ ജയന്റ്‌സ് താരമായി. ഡെയ്വ്ൻ ബ്രാവോ 4.4 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിൽ തിരികെ എത്തി. 4.6 കോടി രൂപക്ക് മനീഷ് പാണ്ഡെ ലക്‌നൗവിലെത്തി