Tuesday, January 7, 2025
Sports

ഐപിഎല്‍; പതിവ് തെറ്റിക്കാതെ മുംബൈ; ജയത്തോടെ ബാംഗ്ലൂര്‍

ചെന്നൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണിന്റെ ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പതിവ് പോലെ ആദ്യ മല്‍സരം തോല്‍വിയോടെ തുടങ്ങി. രണ്ട് വിക്കറ്റിനാണ് കോഹ്‌ലിപ്പടയുടെ ജയം. 160 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബെംഗളുരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒരുവേള ആര്‍സിബി തോല്‍വിക്കരികില്‍ എത്തിയിരുന്നു. എബി ഡിവില്ലിയേഴ്‌സിന്റെ (27 പന്തില്‍ 48) ഒറ്റയാള്‍ പോരാട്ടമാണ് ആര്‍സിബിക്ക് തുണയായത്. കോഹ്‌ലി 33 ഉം മാക്‌സ്‌വെല്‍ 39 ഉം റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ഇരുടീമിനും ജയസാധ്യത ഉണ്ടായിരുന്നു. ഡിവില്ലിയേഴ്‌സ് -കൈല്‍ ജാമിസണ്‍ ജോഡിയാണ് ആര്‍സിബിയുടെ രക്ഷയ്‌ക്കെത്തിയത്. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ, ജാന്‍സെന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ആര്‍സിബിയ്ക്കായി രജത് പതിധര്‍, മാക്‌സ്‌വെല്‍ എന്നിവര്‍ ഇന്ന് അരങ്ങേറി.

നേരത്തെ അഞ്ച് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലിന്റെ മികവിലാണ് ആര്‍സിബി മുംബൈയെ പിടിച്ചുകെട്ടിയത്. ടോസ് നേടിയ കോഹ്ലി മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ പേരുകേട്ട മുംബൈക്ക് ഇന്ന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. നിശ്ചിത ഓവറില്‍ അവര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. റോയല്‍സിന്റെ ബൗളിങിന് മുന്നില്‍ മുംബൈ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയായിരുന്നു. ക്രിസ് ലിന്‍(49), സൂര്യകുമാര്‍ യാദവ് (31), ഇഷാന്‍ കിഷന്‍(28) എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ജാന്‍സെന്‍(0), ക്രുനാല്‍ പാണ്ഡെ(7), പൊള്ളാര്‍ഡ് (7), ഹാര്‍ദ്ദിക്ക് പാണ്ഡെ(13), ഇഷാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഷല്‍ പട്ടേല്‍ നേടിയത്. രോഹിത്തിനെയും (19), രാഹുല്‍ ചാഹറിനെയും (0) കോഹ്ലി റണ്ണൗട്ടാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *