വിരാട് കോഹ്ലിക്ക് ഇന്ന് പിറന്നാൾ; വിജയ സമ്മാനം നൽകാൻ ടീം ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലാൻഡിനെതിരെ
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് ഇന്ന് പിറന്നാൾ. ടി20 ലോകകപ്പിൽ സ്‌കോട്ട്‌ലാൻഡിനെതിരായ മത്സര ദിവസം തന്നെയാണ് കോഹ്ലിയുടെ പിറന്നാളുമെന്നത് പ്രത്യേകതയാണ്. ലോകകപ്പിൽ ഇന്ത്യക്ക് മുന്നോട്ടുള്ള യാത്ര സുഗമമാകണമെങ്കിൽ വലിയ മാർജിനിൽ ഇന്ന് ജയിക്കേണ്ടതുണ്ട്. വൻ ജയമൊരുക്കി നായകന് പിറന്നാൾ സമ്മാനം നൽകാനാണ് ടീം ഇന്ത്യ കാത്തിരിക്കുന്നത്.
ഐസിസിയും പ്രമുഖ താരങ്ങളും കോഹ്ലിക്ക് പിറന്നാൾ ആശംസകൾ നേർന്നു. എപ്പോഴും ചിരിക്കൂ…പിറന്നാൾ ആശംസകൾ കോഹ്ലി, പിറന്നാൾ സമ്മാനായി അദ്ദേഹത്തിന് ഇന്നൊരു വിജയം ലഭിക്കുമോ എന്നായിരുന്നു ഐസിസിയുടെ ട്വീറ്റ്
ദുഷ്‌കരമായ സമയങ്ങൾ നീണ്ടുനിൽക്കില്ല. പക്ഷേ ദൃഢനിശ്ചയമുള്ള ആളുകൾ എക്കാലവും നിലനിൽക്കും. നിങ്ങൾ കാലഘട്ടത്തിന്റെ കളിക്കാരനാണ്. പിറന്നാൾ ആശംസകൾ കോഹ്ലി എന്ന് വീരേന്ദർ സേവാഗ് ട്വീറ്റ് ചെയ്തു.