ജോഹന്നാസ്ബർഗിൽ കോഹ്ലിയില്ലാതെ ടീം ഇന്ത്യ; ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു
ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു. നായകൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരുക്കിനെ തുടർന്നാണ് കോഹ്ലിക്ക് രണ്ടാം ടെസ്റ്റ് നഷ്ടപ്പെട്ടത്. അതേസമയം ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെടട്ു
26 റൺസെടുത്ത മായങ്ക് അഗർവാളാണ് പുറത്തായത്. 10 റൺസുമായി കെ എൽ രാഹുലും ഒരു റൺസുമായി പൂജാരയുമാണ് ക്രീസിൽ. ഇന്ത്യ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ്. കോഹ്ലിക്ക് പകരം ഹനുമ വിഹാരി ഇന്ത്യൻ ടീമിലിടം നേടി
ഇന്ത്യ ടീം: മായങ്ക് അഗർവാൾ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, ഷാർദൂൽ താക്കൂർ, മുഹമ്മദ് ഷമി, ബുമ്ര, മുഹമ്മദ് സിറാജ്