Thursday, January 30, 2025
National

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു: രോഗികളുടെ എണ്ണം 781 ആയി

രാജ്യത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗികളുടെ എണ്ണം 781 ആയി ഉയർന്നു. മുംബൈയിൽ 70 ശതമാനവും ഡൽഹിയിൽ 50 ശതമാനവും കേസുകൾ വർധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്

പഞ്ചാബിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. ഡൽഹിയിൽ ലെവൽ വൺ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങി. അവശ്യ സർവീസുകളൊഴികെയുള്ള സേവനങ്ങൾക്കാണ് നിയന്ത്രണം

ഡൽഹിയിൽ സ്‌കൂളുകളും കോളജുകളും അടച്ചിടും സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *