24 മണിക്കൂറിനിടെ 68,020 പേർക്ക് കൂടി കൊവിഡ്; 291 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 1,20,39,644 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
32,231 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 291 പേർ കൊവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു. ഇതിനോടകം 1,13,55,993 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,61,843 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്
നിലവിൽ 5,21,808 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 6,05,30,435 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 28 വരെ 24,18,64,161 സാമ്പിളുകൾ പരിശോധിച്ചു. ഞായറാഴ്ച മാത്രം 9.13 ലക്ഷം സാമ്പിൾ പരിശോധിച്ചു