Tuesday, January 7, 2025
National

എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

പാരീസിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ ടയറിന്റെ അവശിഷ്ടങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ വിമാനം നിലത്തിറക്കുകയായിരുന്നു.

പാരീസിലേക്ക് പുറപ്പെട്ട AI 143 എന്ന വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഉച്ചയ്ക്ക് 2.28 നായിരുന്നു സംഭവം. റൺവേയിൽ ടയർ അവശിഷ്ടങ്ങൾ കണ്ടെത്തിയ എയർ ട്രാഫിക് കൺട്രോളർമാർ വിവരം വിമാന ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

വിമാനം ഡൽഹിയിൽ പരിശോധനയ്ക്ക് വിധേയമാക്കി. AI143 വിമാനത്തിലെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണെന്ന് എയർലൈൻസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *