Monday, April 14, 2025
National

തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി രജനികാന്ത്; സർട്ടിഫിക്കറ്റ് കൈപ്പറ്റി മകൾ ഐശ്വര്യ

തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത്. ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായനികുതി വകുപ്പ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. നടന് പകരം മകൾ ഐശ്വര്യ രജനികാന്താണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഐശ്വര്യ ആദരവിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ‘ഉയർന്ന നികുതിദായകന്റെ മകൾ എന്നതിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’, ഐശ്വര്യ ട്വീറ്റ് ചെയ്തു.

അതേസമയം,’ജയിലർ’ ആണ് അണിയറയിൽ ഒരുങ്ങുന്ന രജനികാന്ത് ചിത്രം. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ കന്നഡ നടൻ ശിവരാജ്കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ശിവകാര്‍ത്തികേയനും ചിമ്പുവും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും സൂചനകളുണ്ട്. 2023 ഏപ്രിലില്‍ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ലക്ഷ്യമിടുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലർ എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *