തമിഴിനെ പ്രകീർത്തിച്ച് നരേന്ദ്ര മോദി; കോൺഗ്രസിന് ഗുലാമി മനോഭാവമെന്നു പരോക്ഷ വിമർശനം
തമിഴിനെ പ്രകീർത്തിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോള രാജവംശത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള നീക്കം നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് അദ്ദേഹം തമിഴിനെ പ്രകീർത്തിച്ച രംഗത്തെത്തിയത്. തമിഴ് നമ്മുടെ ഭാഷയാണ്. ഓരോ ഇന്ത്യക്കാരന്റെയും ഭാഷയാണ്. ലോകത്തേറ്റവും പഴക്കമേറിയതാണ് തമിഴ് എന്ന് അദ്ദേഹം വ്യക്തമാക്കി.
‘തിരുക്കുറൽ’ എന്ന പുസ്തകത്തിന്റെ ടോക് പിസിൻ ചെയ്ത വിവർത്തനം പാപുവ ന്യൂ ഗിനിയയിൽ പ്രകാശനം അവസരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് രാഷ്ട്രീയ നീക്കങ്ങൾ ബിജെപി നടത്താൻ തീരുമാനമുണ്ട്. അതിന്റെ തുടർച്ചയാണ് തമിഴിനെ പ്രകീർത്തിച്ചുള്ള അദ്ദേഹത്തിന്റെ നടപടി.
ത്രിരാഷ്ട്ര സന്ദർശനം കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങിയെത്തിയ മോദി തന്റെ സന്ദർശനം വിജയകരമെന്ന് അറിയിച്ചു. ഇന്ത്യൻ ഗാന്ധി എയർപോർട്ടിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നേട്ടങ്ങളെ ലോകരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. വാക്‌സിൻ അടക്കമുള്ള ഇന്ത്യയുടെ സംഭാവനകളെ ലോകം അംഗീകരിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി. ലോകരാജ്യങ്ങൾക്ക് എന്തിനാണ് വാക്സിനുകൾ നൽകിയതെന്ന് ഇവിടെയുള്ളവർ എന്നോട് ചോദിച്ചു. ബുദ്ധന്റെയും ഗാന്ധിയുടെയും നാടായ ഇന്ത്യ ശത്രുക്കളെപ്പോലും പരിഗണിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം രംഗത്തെത്തി. ഗുലാമി (പാരമ്പര്യം അടിച്ചേൽപ്പിക്കുന്ന അടിമത്തം) മനോഭാവമാണ് ഒരു വിഭാഗത്തിനെന്ന് പ്രധാനമന്ത്രി പറഞ്ഞു.