Friday, April 18, 2025
National

റോയിട്ടേഴ്‌സ് ജീവനക്കാരിയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് പോലീസ് ​​​​​​​

 

ബംഗളൂരു റോയിട്ടേഴ്‌സിലെ സബ് എഡിറ്റർ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ പീഡനമെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് മലയാളിയായ ശ്രുതിയെ ബംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രൂതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു

ഭർത്താവ് അനീഷ് ശാരീരികമായും മാനസികമായും ശ്രുതിയെ പീഡിപ്പിച്ചു. ഓഫീസിലും പുറത്തും അനീഷ് ശ്രുതിയെ പിന്തുടർന്നു. മുറിക്കുള്ളിൽ സിസിടിവി സ്ഥാപിച്ചു. നിരന്തരം മർദിച്ചിരുന്നതായും ബംഗളൂരു പോലീസ് പറയുന്നു.

കാസർകോട് വിദ്യാനഗർ സ്വദേശിയാണ് ശ്രുതി. ഐടി ജീവനക്കാരനായ അനീഷ് കോറോത്തിനൊപ്പമാണ് ശ്രുതി ബംഗളൂരുവിൽ താമസിച്ചിരുന്നത്. നാല് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *