കൂട്ടിലേക്ക് ചാടാനൊരുങ്ങിയ യുവാവ്; പ്രതീക്ഷയോടെ നോക്കി സിംഹം
ഹൈദരാബാദ്:
സിംഹത്തിന്റെ കൂടിനു മുകളില്‍ ചാടാനൊരുങ്ങി നില്‍ക്കുന്ന യുവാവ്. അലറി വിളിക്കുന്ന സന്ദര്‍ശകര്‍. യുവാവ് ഇപ്പോള്‍ ചാടുമെന്ന് പ്രതീക്ഷിച്ച് കൊതിയോടെ താഴെ കാത്തു നില്‍ക്കുന്ന സിംഹം.
ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവില്‍ അധികൃതരെത്തി യുവാവിനെ പിടികൂടുന്നതു വരെ ഈ കലാപരിപാടി തുടര്‍ന്നു. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാന്‍ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ്കുമാര്‍ എന്ന യുവാവ് അതിക്രമിച്ച് കടന്നത്. അധികൃതരെത്തി പിടികൂടിയ യുവാവിനെ ബഹദൂര്‍പുര്‍ പോലീസിന് കൈമാറി.