മൈക്രോസ്‌കോപ്പിലൂടെ നോക്കണോ എന്ന കോടതിയുടെ ചോദ്യം; ഖേദം പ്രകടിപ്പിച്ച് വീണ്ടും പരസ്യം നല്‍കി പതഞ്ജലി
ദില്ലി: കോടതിലക്ഷ്യക്കേസില്‍ ഖേദം പ്രകടിപ്പിച്ച് പത്രങ്ങളില്‍ വീണ്ടും പരസ്യം നല്‍കി പതഞ്ജലി. ഇന്നലെ നല്‍കിയ പരസ്യം, പതഞ്ജലി സാധാരണ നല്‍കുന്ന പരസ്യത്തിന്‍റെ വലിപ്പത്തിലുള്ളതാണോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഖേദം പ്രകടിപ്പിച്ച പരസ്യങ്ങള്‍ അതേ പോലെ തന്നെ ഹാജരാക്കാനും നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ വലിപ്പത്തില്‍ പതഞ്ജലി പരസ്യം നല്‍കിയത്. ദിനപത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിലാണ് നിരുപാധികം മാപ്പ് പറഞ്ഞുള്ള ഇന്നത്തെ പരസ്യം
കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ഖേദം പ്രകടിപ്പിച്ച് നല്കിയ പത്ര പരസ്യത്തിന്‍റെ വലിപ്പം സാധാരണ നൽകാറുള്ള പരസ്യത്തിന് സമാനമാണോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. കോടതിയുടെ നിർദ്ദേശപ്രകാരം ഖേദം പ്രകടിപ്പിച്ചത് മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പതഞ്ജലി മാധ്യമങ്ങളിൽ നൽകിയ ക്ഷമാപണത്തിന്റെ രേഖകൾ സമർപ്പിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചുിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പരസ്യം നല്‍കിയത്.