Saturday, April 12, 2025
National

നെല്ല് വില വർധനവ് പ്രഖ്യാപനത്തിൽ ഒതുങ്ങി; ഒരു കിലോ നെല്ലിന് കർഷകർക്ക് ലഭിക്കേണ്ടത് 30.63 രൂപ, ഇപ്പോഴും ലഭിക്കുന്നത് 28.20 രൂപ

നെല്ല് വില വർധനവ് പ്രഖ്യാപനത്തിൽ ഒതുങ്ങി. ഒരു കിലോ നെല്ലിന് 30.63 രൂപ ലഭിക്കേണ്ട സ്ഥാനത്ത് കർഷകർക്ക് ലഭിക്കുന്നത് 28.20 രൂപയാണ്. കേന്ദ്ര സർക്കാർ തീരുമാനം സർക്കാർ അംഗീകരിക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം.

കിലോയ്ക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതടക്കം 30.63 രൂപയാണ് കർഷകന് ലഭിക്കേണ്ടത്. ഇക്കുറി ലഭിച്ചതാകട്ടെ 28.20 രൂപ മാത്രം. രാസവള വിലവർധനയിലും, കൂലി വർധനയിലും നട്ടം തിരിയുന്ന കർഷകർക്ക് തുക വർധിപ്പിക്കാതെ പിടിച്ച് നിൽക്കാൻ ആകില്ല.

അരിയുടെ വില 65 രൂപ വരെ എത്തിയിട്ടും കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. വിലവർധിപ്പിക്കാൻ പാടി ഓഫീസുകൾക്ക് നിർദേശം ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപനം സർക്കാർ അംഗീകരിക്കുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *