Monday, January 6, 2025
National

കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ

ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവാണ് ഇന്ത്യയിൽ നടക്കുന്നത്. കേരളത്തിലും നിരവധി പേരാണ് വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിൻ കേന്ദ്രങ്ങളിലെ കൂട്ടംചേരലുകളും തിരക്കും ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി വാക്‌സിൻ രജിസ്‌ട്രേഷൻ ഓൺലൈൻ വഴിയാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഈ സാഹചര്യത്തിൽ നാം അറിഞ്ഞിരിക്കണം എങ്ങനെയാണ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് എന്ന്…

രജസ്‌ട്രേഷൻ എന്ന് മുതൽ ?

45 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്കായുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഏപ്രിൽ 28 മുതൽ ആരംഭിക്കും.

എവിടെ രജിസ്റ്റർ ചെയ്യണം ?

കൊവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് selfregistration.cowin.gov.in എന്ന വെബ്‌സൈറ്റിലാണ്.

രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ?

 

http://selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിക്കുക.

-തുടർന്ന് മൊബൈൽ നമ്പർ നൽകി ‘ഗെറ്റ് ഒടിപി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

-നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നമ്പർ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.

-തുടർന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.

-ലിംഗം, ജനിച്ച വർഷം, എന്നിവ നൽകണം.

-‘ആഡ് മോർ ഓപ്ഷൻ’ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്ന് നാല് പേർക്ക് രജിസ്റ്റർ ചെയ്യാം.

-വാക്‌സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

-‘ഷെഡ്യൂൾ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

-അതിൽ താമസ സ്ഥലത്തിന്റെ പിൻകോഡ് നൽകുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്‌സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.

-തുടർന്ന് തിയതിയും സമയവും നൽകി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

വാക്‌സിനേഷൻ സെന്ററിൽ അപ്പോയിൻമെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലിൽ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *