ചെന്നൈയിൽ ലോകമാന്യ തിലക് എക്‌സ്പ്രസ് ട്രെയിനിൽ തീപിടിച്ചു
ചെന്നൈ: ചെന്നൈയിൽ ട്രെയിനിന് തീപിടിച്ചു. ചെന്നൈ -മുംബൈ ലോകമാന്യ തിലക് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. ട്രെയിനിന്റെ എഞ്ചിനിൽ നിന്ന് എസിയിലേക്കുള്ള കേബിളിലാണ് തീപിടിത്തമുണ്ടായത്. ചെന്നൈ ബേസിൻ ബ്രിഡ്ജിൽ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽ പെട്ടത്. ഉടൻ ട്രെയിൻ നിർത്തി. തകരാർ പരിഹരിച്ച ശേഷം ട്രെയിൻ വീണ്ടും സർവീസ് പുനരാരംഭിക്കുമെന്ന് റെയിൽവെ വ്യക്തമാക്കി.