വിമാനത്താവളം സ്വകാര്യവത്ക്കരണം: പ്രതിഷേധാർഹമെന്ന് സ്റ്റാലിൻ
ചെന്നൈ: തിരുവനന്തപുരം വിമാനത്താവളമുൾപ്പെടെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇത്തരം തീരുമാനം കൈക്കൊള്ളൂവെന്ന 2003ലെ ധാരണയുടെ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം.
അതേസമയം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വ്യാഴാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങളും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.