കൊവിഡ് വ്യാപനം: മഹാരാഷ്ട്ര കടുത്ത നിയന്ത്രണത്തിലേക്ക്, പൂനെയിൽ കർഫ്യൂ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനം വീണ്ടുമുയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളിലേക്ക്. കേസുകൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. പൂനെയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു
രാത്രി 11 മണി മുതൽ പുലർച്ചെ 6 മണി വരെയാണ് കർഫ്യൂ. അവശ്യ സർവീസുകൾ ഒഴികെ മറ്റുള്ളവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 വരെ സ്‌കൂളുകളും കോളജുകളും അടച്ചിടാനും തീരുമാനിച്ചു.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് കടുത്ത നിയന്ത്രണം പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദേശം