100 മണിക്കൂറിൽ 100 കി.മീ എക്സ്പ്രെസ് വേ; റെക്കോർഡ് സൃഷ്ടിച്ച് നാഷണൽ ഹൈവേ അതോറിറ്റി
ഹൈവേ നിർമാണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് നാഷണൽ ഹൈവേ അതോറിറ്റി. 100 ദിവസം കൊണ്ട് 100 കിലോമീറ്റർ എക്സ്പ്രെസ് വേ നിർമിച്ചാണ് എഎച്ച്എഐ റെക്കോർഡിട്ടത്. ഗാസിയാബാദിനേയും അലിഗഡിനേയും ബന്ധിപ്പിച്ച് ബുലന്ത്ഷെഹർ വഴി പോകുന്ന നാഷണൽ ഹൈവേ 34 എക്സ്‌പ്രെസ്‌വേ നിർമാണത്തിലാണ് ഹൈവേ അതോറിറ്റി റെക്കോർഡ് നേട്ടം കൈവരിച്ചത്.കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗിരിയാണ് നേട്ടം കൈവരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ഗാസിയാബാദിൽ നിന്ന് അലിഗഡ് 118 കിലോമീറ്റർ വരെയുള്ള ദൂരമാണ് പുതിയ ഹൈവേ. സിംഗപ്പൂർ ആസ്ഥാമായുള്ള ലാസൻ ആന്റ് ടൂബോ ആന്റ് ക്യൂബ് ഹൈവെയാണ് റോഡിന്റെ നിർമാണം.
കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ കോൾഡ് സെൻട്രൽ പ്ലാന്റ് റീസൈക്ലിംഗ് (സിസിപിആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എക്സ്പ്രസ് വേ നിർമിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 105 മണിക്കൂർ 33 മിനിറ്റിൽ 75 കിലോമീറ്റർ ഹൈവേ നിർമിച്ച് നാഷണൽ ഹൈവേ നിർമിച്ച് എൻഎച്ച്എഐ ഗിന്നസ് റെക്കോർഡിട്ടിരുന്നു.