Friday, January 3, 2025
National

ഹിന്ദി-തമിഴ് ഭാഷ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പ്രഖ്യാപിക്കും; കാശി-തമിഴ് സമാഗമം ഇന്ന് മുതല്‍

ആര്യദ്രാവിഡ ഭേഭ ചിന്തകള്‍ക്ക് പ്രസക്തി ഇല്ലെന്ന് പ്രഖ്യപിക്കാനായി സംഘടിപ്പിയ്ക്കുന്ന കാശി-തമിഴ് സമാഗമത്തിന് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാരണാസിയില്‍ കാശി-തമിഴ് സമാഗമം ഉദ്ഘാടനം ചെയ്യുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജ്യത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങള്‍ തമ്മിലുള്ള പൗരാണിക നാഗരിക വിജ്ഞാനബന്ധങ്ങള്‍ ശക്തമായി പുനഃസ്ഥാപിക്കുകയാണ് 30 ദിവസം നീളുന്ന പരിപാടിയുടെ ലക്ഷ്യം.

തമിഴ്, ഹിന്ദി ഭാഷകളെ അടിസ്ഥാനമാക്കി ഉണ്ടാകുന്ന വിവാദങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് സമാഗമം പ്രഖ്യാപിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. കാശി-തമിഴ് സമാഗമത്തിന്റെ ഭാഗമാകാന്‍ ആയിരക്കണക്കിന് ആളുകള്‍ അടുത്ത 30 ദിവസങ്ങളില്‍ വാരണാസിയില്‍ എത്തും. കാശി-തമിഴ് സമാഗമത്തിന് എത്തുന്ന തമിഴ് നാട് സ്വദേശികള്‍ക്ക് അയോധ്യ, പ്രയാഗ് രാജ് സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആണ് കാശി-തമിഴ് സമാഗമം ആചരിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *