വീട്ടില്‍നിന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള 499 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ഡിസംബര്‍ വരെ നീട്ടി ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി: വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍ ആരംഭിച്ച ബ്രോഡ്ബാന്‍ഡ് പ്ലാന്‍ നീട്ടുന്നു. 499 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് കമ്പനി ഡിസംബര്‍ വരെ നീട്ടുന്നത്. പ്ലാന്‍ ഉള്ളവര്‍ക്ക് അതിന്റെ ആനുകൂല്യം ഡിസംബര്‍ എട്ട് വരെ ലഭിക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ് ബിഎസ്എന്‍എല്‍ ഈ ബജറ്റ് പ്ലാനുമായി മുന്നോട്ട് വന്നത്. ഇതിലൂടെ ഒരു ദിവസം അഞ്ച് ജിബി വരെ ഡാറ്റ ഉപയോഗിക്കാനാവും. ലോക്ക്ഡൗണില്‍ മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെയാണ് ബിഎസ്എന്‍എല്‍ മാര്‍ച്ചിലാണ് പ്ലാന്‍ അവതരിപ്പിച്ചത്. 10എംബിപിച് സ്പീഡില്‍ ദിവസവും അഞ്ച് ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന വാഗ്ദാനം. ഉപയോഗം അഞ്ച് ജിബി കഴിഞ്ഞാല്‍ വേഗത ഒരു എംബിപിച് ആയി കുറയും.