Wednesday, April 16, 2025
National

ജനറൽ ടിക്കറ്റ് എടുക്കാൻ ഇനി റെയിൽവേ സ്റ്റേഷനിലെ നീണ്ട ക്യൂവിൽ നിൽക്കേണ്ട; ഈ ആപ്പ് വഴി ഈസിയാണ്

ദില്ലി: റെയിൽവെ സ്റ്റേഷനിൽ മണിക്കൂറുകളോളം ക്യൂ നിന്ന് പ്ലാറ്റ്ഫോം ടിക്കറ്റും, ജനറൽ ടിക്കറ്റുമെല്ലാം എടുക്കേണ്ടി വരുന്നത് വലിയ സമയനഷ്ടമുണ്ടാക്കുന്ന കാര്യം തന്നെയാണ്. പലപ്പോഴും ട്രെയിൻ പുറപ്പെടുന്ന സമയത്താണ് സ്റ്റേഷനിലെത്തുന്നതെങ്കിൽ, ടിക്കറ്റ് കിട്ടിയില്ലെന്ന കാരണത്താൽ യാത്രയും മുടങ്ങുന്ന സ്ഥിതിയാകും. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ച്, റിസർവേഷൻ ടിക്കറ്റുകൾ എടുക്കുന്നതുപോലെ തന്നെ ജനറൽ ടിക്കറ്റുകളും എടുക്കാമെന്ന കാര്യം പലർക്കും അറിയില്ലെന്നതാണ് വാസ്തവം. അതെ റെയിൽവേ യാത്രക്കാർക്ക് യുടിഎസ് മൊബൈൽ ആപ്പ് വഴി ജനറൽ ടിക്കറ്റുകളും, പ്ലാറ്റ്ഫോം, സീസൺ ടിക്കറ്റുകളും എടുക്കാവുന്നതാണ്.

.എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം

ടിക്കറ്റ് എടുക്കുന്നതിനായി ആദ്യം പ്ലേ സ്റ്റോറിൽ നിന്നും യുടിഎസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. തുടർന്ന് ആവശ്യമുള്ള വിശദാംശങ്ങൾ നൽകി
ആപ്പിൽ സൈൻ അപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യുക. യുപിഐ , നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി നിങ്ങളുടെ R-വാലറ്റ് റീചാർജ് ചെയ്യാൻ മറക്കരുത് . കാരണം യുടിഎസ് ആപ്പിന്റെ ഉപയോക്താക്കൾക്ക് R-വാലറ്റ് ചാർജിൽ നിന്നും 3% ബോണസ് ലഭിക്കും

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന്, ആദ്യം പേപ്പർലെസ് അല്ലെങ്കിൽ പേപ്പർ ടിക്കറ്റ് ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുക. പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരേണ്ട സ്റ്റേഷൻ വിശദാംശങ്ങൾ നൽകുക.ആർ വാലറ്റിൽ നിന്നോ, യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള മറ്റ് പേയ്‌മെന്റ് ഓപ്‌ഷനുകൾ മുഖേനയോ പണമടയ്ക്കുക

യുടിഎസ് ആപ്പിലെ “ഷോ ടിക്കറ്റ്” ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ ടിക്കറ്റുകൾ കാണാൻ കഴിയും. പേപ്പർ ടിക്കറ്റാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ ബുക്കിങ് ഐഡി ഉപയോഗിച്ച്, ജനറൽ ടിക്കറ്റ് കൗണ്ടറിൽ നിന്നോ, റെയിൽവെ സ്റ്റേഷനിലെ ടിക്കറ്റ് വെൻഡിങ് മെഷിനിൽ നിന്നോ ടിക്കറ്റ് പ്രിന്റ് എടുക്കാം

Leave a Reply

Your email address will not be published. Required fields are marked *